ഗായകൻ ജയചന്ദ്രന്റെ ആരോഗ്യനിലയെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ വ്യാജം; കുടുംബം പ്രതികരിക്കുന്നു

ഗായകൻ ജയചന്ദ്രന്റെ ആരോഗ്യനിലയെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ വ്യാജം; കുടുംബം പ്രതികരിക്കുന്നു

  • ഡോക്‌ടർ നൽകിയ നിർദ്ദേശപ്രകാരം അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണ് ഇപ്പോൾ

മലയാളത്തിന്റെ ഭാവ ഗായകൻ പി.ജയചന്ദ്രന്റെ ആരോഗ്യനിലയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് കുടുംബം വെളിപ്പെടുത്തി. ജയചന്ദ്രൻ ആരോഗ്യവാനാണെന്നും പ്രായാധിക്യത്തിന്റേതായ പ്രശ്‌നങ്ങളല്ലാതെ മറ്റു തരത്തിലുള്ള അവശതകൾ ഇല്ലെന്നും ഗായകനുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
കുറച്ചു കാലമായി ജയചന്ദ്രൻ ചികിത്സയിലാണ്. ഡോക്‌ടർ നൽകിയിട്ടുള്ള ഉപദേശപ്രകാരം വീട്ടിൽ വിശ്രമത്തിലാണ് ഇപ്പോൾ. എന്നാൽ പ്രചരിക്കുന്നത് പോലെ അദ്ദേഹത്തിന് ഗുരുതര രോഗാവസ്ഥയൊന്നുമില്ല.


“അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല. ഇപ്പോൾ പ്രചരിക്കുന്ന ഫോട്ടോ ഒന്നര മാസം മുൻപെടുത്തതാണ്. അദ്ദേഹം ഇപ്പോൾ വീട്ടിൽ തന്നെയുണ്ട്. ആ ഫോട്ടോയ്ക്കൊപ്പം പ്രചരിക്കുന്നത് വ്യാജ വാർത്തയാണ്. സോഷ്യൽ മീഡിയയിൽ ആരോ ഇങ്ങനെ കഥകൾ എഴുതി വിട്ടതാണ്. പ്രായാധിക്യത്തിന്റേതായ പ്രശ്‌നങ്ങളുണ്ട്. അല്ലാതെ, പ്രചരിക്കുന്നതു പോലെയുള്ള പ്രശ്‌നങ്ങളില്ല. ഗുരുതരമായ എന്തോ കുഴപ്പമുണ്ടെന്നൊക്കെയാണ് എഴുതി വിട്ടിരിക്കുന്നത്. അതു തെറ്റായ വാർത്തയാണ്,” പി.ജയചന്ദ്രന്റെ അടുത്ത വൃത്തങ്ങൾ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )