ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മയ്ക്കായി മെഡിക്കൽ ബെഡും ഉപകരണങ്ങളും നൽകി

ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മയ്ക്കായി മെഡിക്കൽ ബെഡും ഉപകരണങ്ങളും നൽകി

  • ഉള്ളിയേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ. അജിത ഉപകരണങ്ങൾ തണൽ പ്രസിഡൻറ് കുഞ്ഞായൻ കോയയ്ക്ക് കൈമാറി

ഉള്ളിയേരി :പാലോറഫെസ്റ്റ് സംഘാടകസമിതിയുടെ നേതൃത്വത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മയ്ക്കായി മെഡിക്കൽ ബെഡും ഉപകരണങ്ങളും നൽകി. ഉള്ളിയേരി തണൽ ഡയാലിസ് കേന്ദ്രത്തിന് ആണ് നൽകിയത്. ഉള്ളിയേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ. അജിത ഉപകരണങ്ങൾ തണൽ പ്രസിഡൻറ് കുഞ്ഞായൻ കോയയ്ക്ക് കൈമാറി.

പാലോറ എച്ച്എസ്എസ് നടത്തിയ പാലോറ ഫെസ്റ്റിനായി സമാഹരിച്ച തുകയിൽ നിന്നെടുത്താണ് ഉപകരണങ്ങൾ വാങ്ങിയത്.പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.എം. ബാലരാമൻ, ഗിരീഷ് അനുസ്മരണ പ്രഭാഷണം നടത്തി.വാർഡ് അംഗം ഗിരിജ, ഫെസ്റ്റ് കൺവീനർ ടി.പി. ദിനേശൻ, എം. ബാലകൃഷ്ണൻ നമ്പ്യാർ, പി.വി. ഭാസ്കരൻ കിടാവ്, ഷാജു ചെറുക്കാവ്, ശ്രീധരൻ പാലയാട്ട്, ഷംസുദ്ദീൻ ഉള്ളിയേരി, ഹമീദ് എടത്തിൽ, നിസാർ മഠത്തിൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )