
ഗുഡ്‌സ് ഓട്ടോ നിയന്ത്രണംവിട്ട് ഇടിച്ച് അപകടം
- ബാലുശ്ശേരി ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്
ആനവാതിൽ:ആനവാതിലിൽ ഗുഡ്‌സ് ഓട്ടോ നിയന്ത്രണംവിട്ട് അപകടം. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ബാലുശ്ശേരി ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ആശുപത്രിയുടെ കോമ്പൗണ്ടിലേയ്ക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു. കോമ്പൗണ്ടിലെ കമ്പിയിൽ ഇടിച്ചാണ് വാഹനം നിന്നത് . അപകടത്തിൽ പരിക്കേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
CATEGORIES News