
ഗുരുവായൂർ അമ്പലത്തിൽ ദർശന സമയം നീട്ടി
- മണ്ഡല മകര വിളക്ക് തീർഥാടനം പ്രമാണിച്ചാണ് ദർശനസമയം വർധിപ്പിച്ചത്
ഗുരുവായൂർ: വൃശ്ചികം ഒന്നാം തീയതിയായ നവംബർ 16 മുതൽ ജനുവരി 19 വരെ ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനസമയം ഒരു മണിക്കൂർ വർധിപ്പിച്ചു.
മണ്ഡല മകര വിളക്ക് തീർഥാടനം പ്രമാണിച്ചാണ് ദർശനസമയം വർധിപ്പിച്ചത്. വൈകീട്ട് 3.30ന് നട തുറക്കും. നിലവിൽ 4.30നാണ് നട തുറക്കുന്നത്.

CATEGORIES News