
ഗുരു എളിമയുടെ തെളിമ – പി.എസ്. ശ്രീധരൻ പിള്ള
- രണ്ടാമത് ഗുരു ചേമഞ്ചേരി പുരസ്കാരം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള സമ്മാനിച്ചു
കൊയിലാണ്ടി : ഗുരു എളിമയുടെ തെളിമയാണെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. നാട്യാചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ സ്മരണയ്ക്കായി ചേലിയ കഥകളി വിദ്യാലയം ഏർപ്പെടുത്തിയ രണ്ടാമത് ഗുരു ചേമഞ്ചേരി പുരസ്കാരം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിനാലാം വയസ് മുതൽ താൻ ഗുരുവിനൊപ്പം കൂടിയതാണെന്നും ഗുരുവിനൊപ്പം വളരാൻ തനിക്ക് ആവില്ലെന്നും അതിന് ഗുരുവിന് മാത്രമേ സാധിക്കുകയുള്ളു എന്നും മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പറഞ്ഞു. ശില്പവും പ്രശസ്തിപത്രവും കാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്കാരം.

ഡോ. എൻ.വി സദാനന്ദൻ (പ്രസിഡണ്ട്, കഥകളി വിദ്യാലയം) സ്വാഗതം പറഞ്ഞു. കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷഭാഷണം നടത്തി. കലാമണ്ഡലം ഉണ്ണികൃഷ്‌ണൻ (പ്രിൻസിപ്പൽ,റിട്ടയേർഡ് ), കേരള കലാമണ്ഡലം, ജൂറി ചെയർമാൻ) പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. സുധ കിഴക്കെപ്പാട്ട് (കൊയിലാണ്ടി നഗരസഭാ ചെയർപേഴ്‌ൺ ),പി. ബാബുരാജ് (പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്)എന്നിവർ സ്നേഹ ഭാഷണം നടത്തി. കലാമണ്ഡലം പ്രേംകുമാർ(പ്രിൻസിപ്പൽ, കഥകളി വിദ്യാലയം) ആദരഭാഷണം നടത്തി.
സന്തോഷ് സത്‌ഗമയ(സെക്രട്ടറി, കഥകളി വിദ്യാലയം) കൃതജ്ഞത അറിയിച്ചു.

തുടർന്ന് തായമ്പകോപദ അരങ്ങേറി. മലബാറിലെ പ്രശസ്‌തരായ 50 ഓളം വാദ്യകലാകാരന്മാർ ഒരു വേദിയിൽ അണിനിരന്നു. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക് ആദരമായി അവതരിപ്പിക്കുന്ന സവിശേഷമായ താളവാദ്യ പ്രകടനമായി വാദ്യമേളം. സദനം സുരേഷ്, കലാമണ്ഡലം സനൂപ്, കാഞ്ഞിലശ്ശേരി വിനോദ്, ജഗന്നാഥൻ രാമനാട്ടുകര, വിനീത് കാഞ്ഞിലശ്ശേരി, സരൂൺ മാധവ്, ഷിഗിലേഷ് കോവൂർ, നകുലൻ പൊയിൽക്കാവ്, സച്ചിൻ രാധ്, വിഷ്‌ണുപ്രസാദ് കാഞ്ഞിലശ്ശേരി, കലാമണ്ഡലം ഹരിഗോവിന്ദ്, സുജിത്ത് കാഞ്ഞിലശ്ശേരി എന്നിവർ നേതൃത്വം നൽകി.
തായമ്പകോപദ സംവിധാനം നിർവഹിച്ചത് കലാമണ്ഡലം ശിവദാസ് ആണ്.
ശേഷം വേദിയിൽ ആർദ്ര പ്രേം, കലാമണ്ഡലം ദിയാദാസ്, ശ്രേയ എസ്.ആർ, നന്ദ പ്രകാശ്, സിനി, അനന്യ നാരായണൻ. എന്നിവർ നയിക്കുന്ന അഷ്ടപദിയാട്ടം അരങ്ങേറി. തുടർന്ന് ദിയാദാസ്സം വിധാനം നിർവഹിച്ച് ,മിനി, പ്രസീത, ദിവ്യ, രാജശ്രീ, ഡോ. അശ്വതി എന്നിവർ അവതരിപ്പിച്ച ശ്രീരാമചന്ദ്ര ഭജൻസ്- നൃത്താവിഷ്‌കാരം
അരങ്ങേറി. ശേഷം കലാമണ്ഡലം ദിയാദാസ്, ആർദ്ര പ്രേം സംവിധാനം ചെയ്ത് ഗായത്രി, ശ്രേയ, ആഗ്‌നേയ, മേധ, അമൃത, കൃഷ്ണേന്ദു, വൈഗാലക്ഷ്‌മി, ഭദ്ര, ലക്ഷ്മി, ശ്രീലക്ഷ്മി, നക്ഷത്ര, അനയ, വേദാകൃഷ്‌ണ, ദേവ്ന, ജാൻവി, നൈഗശ്രീ, സ്വസ്‌തിക, ലക്ഷ്മിക, ദേവാംഗന, റിക്സിന, നവമിത്ര, നിള, പാർവണ, ദക്ഷ, നിഹാരിക, നിഹാര, മയൂഖ അവതരിപ്പിച്ച കൃഷ്‌ണാമൃതം – നൃത്തശില്പം അരങ്ങേറി.