
ഗേറ്റ് 2025; ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു
- എൻജിനീയറിങ് പഠനത്തിൻ്റെ മൂന്നാം വർഷം തന്നെ പരീക്ഷ എഴുതാം
ന്യൂഡൽഹി: ടെക്‌നിക്കൽ പോസ്റ്റ് -ഗ്രാജുവേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ ഗേറ്റ് 2025 ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.ഫെബ്രുവരി 1,2, 15, 16 തീയതികളിലായി 30 വിഷയങ്ങളിലാണ് പരീക്ഷ. ഐഐടി റൂർക്കി നടത്തുന്ന പരീക്ഷ കമ്പ്യൂട്ടർ അധിഷ്‌ഠിത മോഡിലാണ്.രാവിലെ 9.30 മുതൽ 12.30 വരെയും ഉച്ചയ്ക്ക് രണ്ടര മുതൽ അഞ്ചര വരെയുമായി രണ്ടു സെഷനായാണ് പരീക്ഷ. പരീക്ഷാതീയതി അനുസരിച്ച് സമയക്രമത്തിൽ മാറ്റം ഉണ്ടാവും. ചില ദിവസങ്ങളിൽ രാവിലെ മാത്രമാണ് പരീക്ഷ. മറ്റു ചില ദിവസങ്ങളിൽ ഉച്ചയ്ക്കും30 വിഷയങ്ങളിലേക്ക് നടക്കുന്ന പരീക്ഷയിൽ രണ്ടെണ്ണം വരെ തെരഞെടുത്ത് പരീക്ഷ എഴുതാനുള്ള അവസരമാണ് വിദ്യാർഥികൾക്ക് നൽകുന്നത്. മൾട്ടിപ്പിൾ ചോയ്‌സ്, മൾട്ടിപ്പിൾ സെലക്ട് എന്നിങ്ങനെ വ്യത്യസ്ത രീതികളിലാണ് പരീക്ഷ.

ഇത്തവണത്തെ പരീക്ഷയിലുള്ള വലിയ മാറ്റം രണ്ടു വിഷയങ്ങൾ കൂടി ഗേറ്റിൽ ഉൾപ്പെടുത്തി എന്നതാണ്.Geomatics Engineering, and Naval Architecture and Marine Engineering രണ്ട് വിഷയങ്ങൾ കൂടി ഉൾപ്പെടുത്തിയതോടെയാണ് പരീക്ഷകളുടെ എണ്ണം 30 ആയത്. യോഗ്യതാമാനദണ്ഡത്തിലും ഇളവ് നൽകി. എൻജിനീയറിങ് പഠനത്തിൻ്റെ മൂന്നാം
വർഷം തന്നെ പരീക്ഷ എഴുതാം എന്നതാണ്
മറ്റൊരു പ്രത്യേകത.