
ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ റെയ്‌ഡുമായി ഇ.ഡി
- ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് പരിശോധന
കോഴിക്കോട്: പ്രമുഖ മലയാളി വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ ഇ.ഡി റെയ്‌ഡ്. ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫിസുകളിലാണ് പരിശോധന. വിശദമായ പരിശോധനയാണ് ഇ.ഡി നടത്തുന്നതെന്നാണ് വിവരം.

ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് പരിശോധന നടന്നത്.
വിവാദമായ എമ്പുരാൻ സിനിമയുടെ നിർമാതാവാണ് ഗോകുലം ഗോപാലാൻ. ലൈയ്ക്ക പ്രൊഡക്ഷൻസ് നിർമാണത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ഗോകുലം ഗോപാലൻ എമ്പുരൻ ഏറ്റെടുത്തത്. സിനിമ റിലീസായതിന് പിന്നാലെ ഗുജറാത്ത് കലാപം അവതരിപ്പിച്ചു വെന്ന പേരിൽ വലിയ വിവാദം ഉയർന്നിരുന്നു.

CATEGORIES News