
ഗോഖലെ യു.പി സ്കൂൾ ശതാബ്ദി ആഘോഷ സമാപന പരിപാടികൾക്ക് തുടക്കം
- നാളെ നടക്കുന്ന സമാപന സമ്മേളനം കൊയിലാണ്ടി എം എൽ എ ജമീല കാനത്തിൽ നിർവ്വഹിക്കും
കൊയിലാണ്ടി :മൂടാടി ഗോഖലെ യു.പി സ്കൂളിൻ്റെ ശതാബ്ദി ആഘോഷ സമാപന പരിപാടികളുടെ ഭാഗമായ ഇൻ്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെൻറും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടേയും സൗഹൃദ ഫുട്ബോൾ മത്സരവും നടന്നു.മത്സരം ജില്ലാ പഞ്ചായത്ത് മെമ്പർ എം.പി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.
അഡ്വ.ഷഹീർ, , കരുണാകരൻ മാസ്റ്റർ,പ്രധാനാധ്യാപകൻ ടി.സുരേന്ദ്രകുമാർ,
ബിനു. വി.കെ , രഘുനാഥൻ മാസ്റ്റർ, റാഷിദ് മാസ്റ്റർ,അശ്വിൻ മാസ്റ്റർ ,സ്മിത ടീച്ചർ
എന്നിവർ സംസാരിച്ചു,

ഇന്ന് പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമം വൈകുന്നേരം 4 മണിക്ക് പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് ബാബുരാജ് ഉൽഘടനം നിർവഹിക്കും.
നാളെ നടക്കുന്ന സമാപന സമ്മേളനം കൊയിലാണ്ടി എം എൽ ജമീല കാനത്തിൽ നിർവ്വഹിക്കും.
CATEGORIES News