ഗർഭിണിക്ക് ചികിത്സ ലഭിച്ചില്ലെന്ന്; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ഗർഭിണിക്ക് ചികിത്സ ലഭിച്ചില്ലെന്ന്; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

  • 80 ദിവസമായി നവജാതശിശു വെന്റിലേറ്ററിൽ.

താമരശ്ശേരി: പ്രസവവേദന കാരണം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിയ യുവതിക്ക് ആവശ്യമായ ചികിത്സ നൽകിയില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ വിഷയത്തിൽ സ്വമേധയാ കേസെടുത്തത്.

പുതുപ്പാടി കോരങ്ങാൽ നടക്കുന്ന് ബിന്ദു (41)ആണ്‌ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രി അധികൃതർക്കെതിരേ പരാതിയുയർത്തിയത്. ഇതിനെ തുടർന്ന് 15 ദിവസത്തിനകം ജില്ലാ മെഡിക്കൽ ഓഫീസർ പരാതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് പറഞ്ഞു. 26-ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റി ങ്ങിൽ കേസ് പരിഗണിക്കും.

ഡിസംബർ 13-ന് രാത്രി പ്രസവ വേദനയുമായെത്തിയ തന്നെ ആവശ്യ പരിചരണം നൽകാതെ ഉടുത്തിരുന്ന അടിവസ്ത്രം മുറുക്കിക്കെട്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചെന്നാണ്‌ ബിന്ദുവിൻ്റെ ആരോപണം. മെഡിക്കൽ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെത്തിയ ശേഷം പ്രസവിച്ച യുവതിയുടെ നവജാതശിശു ആരോഗ്യപ്രശ്നങ്ങളോടെ അന്നു മുതൽ ഐ.എം.സി.എച്ചിൽ വെൻ്റിലേറ്ററിൽ കഴിയുകയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )