ഗൾഫ് മേഖലയിൽ നിന്ന് രാജ്യത്ത് തിരിച്ചെത്തിയത് 52000ലധികം ഇന്ത്യക്കാർ

ഗൾഫ് മേഖലയിൽ നിന്ന് രാജ്യത്ത് തിരിച്ചെത്തിയത് 52000ലധികം ഇന്ത്യക്കാർ

  • വ്യോമപാതകൾ ഭാഗികമായി തുറന്നുതോടെ വിമാന സർവീസുകൾ പ്രയോജനപ്പെടുത്തിയാണ് ഇന്ത്യക്കാർ തിരിച്ചെത്തിയത്.

ഡൽഹി : പശ്ചിമേഷ്യ സംഘർഷത്തിൽ ഗൾഫ് മേഖലയിൽ നിന്ന് രാജ്യത്ത് തിരിച്ചെത്തിയത് 52000ലധികം ഇന്ത്യക്കാർ. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വ്യോമപാതകൾ ഭാഗികമായി തുറന്നുതോടെ വിമാന സർവീസുകൾ പ്രയോജനപ്പെടുത്തിയാണ് ഇന്ത്യക്കാർ തിരിച്ചെത്തിയത്. വരുന്ന ദിവസങ്ങളിൽ കൂടുതൽ വിമാന സർവീസുകൾ ഉണ്ടാകും. മേഖലകളിലെ എല്ലാ ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ എംബസി നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.പേർഷ്യൻ കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന 36 ഓളം ഇന്ത്യൻ ചരക്ക് കപ്പലുകളെ മടക്കി കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകളും ഇന്ത്യ ആരംഭിച്ചു.

ചരക്ക് കപ്പലുകൾക്ക് അകമ്പടി സേവിക്കാൻ നാവികസേനയുടെ കപ്പലുകൾ വിന്യസിക്കുന്ന കാര്യം പരിഗണനയിൽ എന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പങ്കുവെയ്ക്കുന്നത്. രാജ്യത്തെ തുറമുഖങ്ങൾക്ക് ഷിപ്പിംഗ് മന്ത്രാലയവും നിർദ്ദേശം പുറപ്പെടുവിച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് പോകേണ്ട ചരക്കുകൾ താൽക്കാലികമായി ഇന്ത്യൻ തുറമുഖങ്ങളിൽ സൂക്ഷിക്കണം. ഗൾഫ് മേഖലയിൽ നിന്ന് തിരിച്ചുവരുന്ന കപ്പലുകൾക്ക് തുറമുഖങ്ങൾ സൗകര്യമൊരുക്കണമെന്നും നിർദ്ദേശമുണ്ട്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )