ചരക്കുനീക്കം തടഞ്ഞ് ഗോഡൗൺ തൊഴിലാളികൾ

ചരക്കുനീക്കം തടഞ്ഞ് ഗോഡൗൺ തൊഴിലാളികൾ

  • ബേപ്പൂർ സിഡിഎ ഗോഡൗൺ തൊഴിലാളികളാണ് ചരക്ക് കൊണ്ടുപോവുന്നത് തടയുന്നത്.

കോഴിക്കോട് : ബേപ്പൂർ സിഡിഎ ഗോഡൗണിലെ ചരക്കുനീക്കം നാലുദിവസമായി മുടങ്ങികിടക്കുന്നു. തൊഴിലവകാശം സംബന്ധിച്ച് തൊഴിലാളികൾ തമ്മിലുള്ള തർക്കത്തെത്തുടർന്നാണ് ചരക്ക് നീക്കം ബുദ്ധിമുട്ടിലായത്. ഇതോടെ ഇവിടെനിന്ന് അരിയെത്തിക്കുന്ന സിറ്റി റേഷനിങ് ഓഫീസ് സൗത്തിലെ റേഷൻകടകളിലെ അരി തീർന്നുതുടങ്ങി.

തൊഴിൽത്തർക്കത്തെത്തുടർന്ന് ബേപ്പൂർ സിഡിഎ ഗോഡൗൺ തൊഴിലാളികളാണ് ചരക്ക് കൊണ്ടുപോവുന്നത് തടയുന്നത്. ഇവിടെ എൻഎഫ്എസ്എ
തൊഴിലാളികൾക്ക് 75 ശതമാനവും സിഡിഎ ഗോഡൗൺ തൊഴിലാളികൾക്ക് 25 ശതമാനവും തൊഴിൽ നൽകണമെന്ന് ഡെപ്യൂട്ടി ലേബർ കമ്മിഷണർ ഉത്തരവിട്ടിരുന്നു. പിന്നീട് സിഡിഎ ഗോഡൗൺ തൊഴിലാളികൾ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. തുടർന്ന് കേസിനാധാരമായ വിഷയങ്ങൾ ഇല്ലാത്തതിനാൽ ഫെബ്രുവരി ഒന്നിന് കോടതി കേസ് അവസാനിപ്പിച്ചിരുന്നു .

ഇതോടെ എൻഎഫ്എസ്‌എ തൊഴിലാളികൾക്ക് 75 ശതമാനവും സിഡിഎ ഗോഡൗൺ തൊഴിലാളികൾക്ക് 25 ശതമാനവും എന്ന രീതിയിൽത്തന്നെ തൊഴിലവകാശം നൽകാൻ ഡിഎൽഒ സപ്ലൈകോയ്ക്ക് ഉത്തരവ് നൽകി. തുടർന്നാണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ സിഡിഎ ഗോഡൗൺ തൊഴിലാളികൾ ചരക്കുനീക്കം തടഞ്ഞത്. വിവരമറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തിയെങ്കിലും സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശമില്ലാതെ സംരക്ഷണം നൽകാനാവില്ലെന്ന നിലപാടെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )