
ചരിത്രകാരൻ എം.ജി.എസ് നാരായണൻ വിടവാങ്ങി
- കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലാണ് അന്ത്യം
കോഴിക്കോട്: പ്രമുഖ ചരിത്രപണ്ഡിതനും അധ്യാ പകനും സാഹിത്യകാരനുമായ ഡോ. എം.ജി.എ സ്. നാരായണൻ(92). കോഴിക്കോട് മലാപ്പറമ്പിലെ വസതിയിൽ ഇന്ന് രാവിലെ 9.30 നാണ് അന്ത്യം. ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിലിന്റെ ചെയർമാനായിരുന്നു.കാലിക്കറ്റ് സർവകലാശാല ചിത്രവിഭാഗം മേധാവിയുമായിരുന്നു.
മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ എന്ന എം.ജി.എസ്. നാരായണൻ 1932 ആഗസ്റ്റ് 20ന് പൊന്നാനിയിലാണ് ജനിച്ചത്. നാട്ടിലെ വിദ്യാഭ്യാസശേഷം മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് ചരിത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ ആദ്യം അധ്യാപകനായി. 1973ൽ കേ രള സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി നേടി. 1992ൽ വിരമിക്കുന്നതുവരെ കാലിക്കറ്റ് സർവകലാശാലയിലെ സോഷ്യൽ സയൻസ് ആൻഡ് ഹ്യുമാനിറ്റീസ് വകുപ്പിൻ്റെ തലവനുമായി. 1974 മുതൽ പലതവണ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ നിർവാഹക സമിതി അംഗമായി.
ഇന്ത്യൻ ചരിത്ര പരിചയം, സാഹിത്യ അപരാധ ങ്ങൾ, കേരള ചരിത്രത്തിൻ്റെ അടിസ്ഥാന ശിലക ൾ, കോഴിക്കോടിൻ്റെ കഥ, സെക്കുലർ ജാതിയും സെക്കുലർ മതവും, ജനാധിപത്യവും കമ്യൂണിസ വും, പെരുമാൾസ് ഓഫ് കേരള (ഇംഗ്ലീഷ്) തുട ങ്ങി നിരവധി ചരിത്രരചനകളാണ് ഇദ്ദേഹത്തിന്റെ തൂലികയിൽ പിറന്നത്. 1965ൽ കേരള സർവക ലാശാലയുടെ കോഴിക്കോട്ടെ പി.ജി സെൻററിലാ ണ് അദ്ദേഹം ജോലിക്ക് ചേർന്നത്. 1968ൽ കാലി ക്കറ്റ് സർവകലാശാല തുടങ്ങിയതോടെ ചരിത്രപ ഠനവകുപ്പിന്റെ ഭാഗമായി. ’73ൽ റീഡറും ’76ൽ പ്ര ഫസറുമായി. എട്ടു മുതൽ പതിനൊന്നാം നൂറ്റാണ്ടുവരെയുള്ള, മധ്യകാല കേരള ചരിത്രമാണ് ഇദ്ദേഹത്തിൻ്റെ ‘പെരുമാൾസ് ഓഫ് കേരള’. ഇളംകുളം കുഞ്ഞൻപിള്ളയായിരുന്നു എം.ജി.എസിൻ്റെ ഗുരുവും വഴികാട്ടിയും. വാജ്പേ യി സർക്കാർ അധികാരത്തിലുള്ളപ്പോഴാണ് ഇ ന്ത്യൻ ചരിത്രഗവേഷണ കൗൺസിലിന്റെ ചെയർമാനായത്. ഭാര്യ: പ്രേമലത.മക്കൾ: വിജയ് കുമാർ (റിട്ട. എയർഫോഴ് സ്), വിനയ മനോജ് (നർത്തകി).
