
ചരിത്രത്തിൽ ആദ്യമായി കൊച്ചിയിൽ രണ്ട് പാപ്പാഞ്ഞിമാരെ കത്തിക്കും; അനുമതി നൽകി പോലീസ്
- 1300 ലധികം പൊലീസുകാരെ സ്ഥലത്ത് വിന്യസിക്കും
കൊച്ചി: ഫോർട്ട് കൊച്ചിയിൽ ഇത്തവണ ന്യൂ ഇയറിന് ഒന്നല്ല രണ്ട് പാപ്പാഞ്ഞിമാരെ കത്തിക്കും. പരേഡ് ഗ്രൗണ്ടിലും വേളി ഗ്രൗണ്ടിലുമാണ് പാപ്പാഞ്ഞിമാരെ ഒരുക്കുന്നത്. രണ്ടിടങ്ങളിൽ പാപ്പാഞ്ഞിമാരെ കത്തിക്കുന്നതിൽ പൊലീസിന് എതിർപ്പില്ല.

1300 ലധികം പൊലീസുകാരെ സ്ഥലത്ത് വിന്യസിക്കും. ഇത് ആദ്യമായാണ് കൊച്ചിയിൽ രണ്ട് പാപ്പാഞ്ഞിമാരെ കത്തിക്കുന്നത്. കഴിഞ്ഞ വർഷം രണ്ട് പപ്പാഞ്ഞിമാരെ കത്തിക്കാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നെങ്കിലും വേളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ മാത്രമേ കത്തിച്ചിരുന്നുള്ളു. മുൻ പ്രധാനമന്ത്രി മൻ മോഹൻ സിങ്ങിന്റെ വിയോഗത്തെ തുടർന്ന് പരേഡ് ഗ്രൗണ്ടിൽ കൊച്ചി കാർണിവൽ കമ്മിറ്റി സ്ഥാപിച്ചിരുന്ന പാപ്പാഞ്ഞിയെ കത്തിച്ചിരുന്നില്ല
CATEGORIES News
