
ചലോ ഇന്ത്യ; പുതിയ ടൂറിസം കർമ്മപദ്ധതി വരുന്നു
- ഒരു ലക്ഷം സഞ്ചാരികൾക്ക് വിസ സൗജന്യമായി നൽകും
ഡൽഹി:ടൂറിസം രംഗത്ത് പുതിയ നീക്കവുമായി രാജ്യം. ഒരു ലക്ഷം വിദേശ സഞ്ചാരികൾക്ക് വിസ ഇളവ് പ്രഖ്യാപനവുമായാണ് രാജ്യം മുന്നോട്ട് വന്നിരിക്കുന്നത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻ്റെ കിഴിലുള്ള ചലോ ഇന്ത്യ പരിപാടിയുടെ ഭാഗമായാണ് ഈ പ്രഖ്യാപനം. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ലോക ടൂറിസം ദിനമായ വെള്ളിയാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്.
ഇതിന്റെ ഭാഗമായി ഇന്ത്യയിലെത്തുന്ന ഒരു ലക്ഷം വിദേശ സഞ്ചാരികളിൽ നിന്ന് വിസ ഫീസ് ഈടാക്കില്ല. രാജ്യത്തിൻ്റെ ടൂറിസം സാധ്യതകളെ ലോകത്തിന് മുൻപിൽ എത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് വ്യക്തമാക്കി.രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം ഡെസ്റ്റിനേഷനുകളുടെ ലിസ്റ്റ് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.