ചാത്തമംഗലത്ത് മലമ്പനി; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

ചാത്തമംഗലത്ത് മലമ്പനി; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

  • പഠനത്തിൽ മലമ്പനി പരത്തുന്ന കൊതുകുകൾ ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞു

കുന്ദമംഗലം:ചാത്തമംഗലത്ത് അതിഥി സംസ്ഥാനക്കാരായ രണ്ടുപേർക്ക് മലമ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. സോണൽ എന്റെമോളജി ടീം പരിശോധന നടത്തി കൊതുകിൻ്റെ ലാർവകൾ ശേഖരിച്ചു. പഠനത്തിൽ മലമ്പനി പരത്തുന്ന കൊതുകുകൾ ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞു.

സോണൽ എന്റെമോളജി യൂനിറ്റിലെ പി.എസ്. അനുശ്രീ, എം.കെ. രമ്യ, എൻഐടി ക്ലിനിക്കിലെ ഡോ. ആര്യ, ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൽ കെ.പി. ഹക്കിം, എം.സുധീർ, കെ. സുധ, എൻ.കെ. നവ്യ തുടങ്ങിയവർ നേതൃത്വം നൽകി.കൂടാതെ രോഗബാധ ഉണ്ടായ സ്ഥലങ്ങളിൽ രോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )