
ചാറ്റ്ജിപിടി സെർച്ച് സൗജന്യമാക്കി ഓപ്പൺ എഐ
- സബ്സ്ക്രിപ്ഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ ഫീച്ചർ ആക്സസ് ചെയ്യാനാകും
ഓപ്പൺഎഐയുടെ മൊബൈൽ ആപ്പുകളിലും വെബ്സൈറ്റിലും അക്കൗണ്ടുള്ള എല്ലാ ഉപയോക്താക്കൾക്കും ചാറ്റ്ജിപിടിയുടെ സെർച്ച് ഇനി മുതൽ ലഭിയ്ക്കും.
മുമ്പ് ചാറ്റ്ജിപിടിയുടെ ഈ ഫീച്ചർ പണമടച്ചുള്ള വരിക്കാർക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ.

പുതിയ റോൾഔട്ട് അനുസരിച്ച് ചാറ്റ്ജിപിടി അക്കൗണ്ടുകളിൽ ലോഗിൻ ചെയ്തിരിക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ സബ്സ്ക്രിപ്ഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ ഫീച്ചർ ആക്സസ് ചെയ്യാനാകും. ഇതിന് പുറമെ ചാറ്റ്ജിപിടിയെ ഡിഫോൾട്ട് സെർച്ച് എഞ്ചിനായി സെറ്റ് ചെയ്യാനും ഉപഭോക്താക്കൾക്ക് സാധിയ്ക്കും.
CATEGORIES News