ചാലിയാറും ഇരുവഴിഞ്ഞിയും ചെറുപുഴയും നിറഞ്ഞു കവിഞ്ഞു

ചാലിയാറും ഇരുവഴിഞ്ഞിയും ചെറുപുഴയും നിറഞ്ഞു കവിഞ്ഞു

  • മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്.

കോഴിക്കോട് :കനത്ത മഴയിൽ ചാലിയാറും ഇര്വഞ്ഞിയും ചെറുപുഴയും നിറഞ്ഞു കവിഞ്ഞു. ഇന്ന് പുലർച്ചെ മുതലാണ് വെള്ളം കര കവിഞ്ഞൊഴുകാൻ തുടങ്ങിയത്. പുഴകളിൽ വെള്ളം ഇരച്ചെത്തിയതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്.

മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടു. ചില പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ ആ ഭാഗങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. മാവൂർ പഞ്ചായത്തിലെ കച്ചേരി കുന്നിൽ മൂന്ന് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
മിക്ക ഗ്രാമീണ റോഡുകളും വെള്ളത്തിനടിയിൽ ആയിട്ടുണ്ട്. കച്ചേരി കുന്നിലെ മറ്റ് ഏതാനും വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇതിനുപുറമെ വ്യാപകമായി കൃഷി നാശവും സംഭവിച്ചു. ശക്തമായ കാറ്റിൽ ഒടിഞ്ഞുവീണാണ് നേന്ത്ര വാഴ കൃഷി നശിച്ചത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പ്രധാന റോഡുകൾ ഉൾപ്പെടെ വെള്ളത്തിനടിയിൽ ആവാനുള്ള സാധ്യത ഉണ്ട്.

മാവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കച്ചേരി കുന്ന് സാംസ്കാരിക നിലയത്തിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചു. അതോടൊപ്പം ചാലിയാറിന്റെയും ചെറുപുഴയുടെയും തീരദേശങ്ങളിലെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നവർക്കും ക്യാമ്പുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )