
ചികിത്സാ പിഴവ്; യുവതിക്ക് കാഴ്ച നഷ്ടപ്പെട്ടതായി പരാതി
- നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം കോടതിയെയും സമീപിക്കും
കണ്ണൂർ: ചികിത്സാ പിഴവുകാരണം യുവതിക്ക് കാഴ്ച നഷ്ടപ്പെട്ടതായി പരാതി. അഞ്ചരക്കണ്ടി മായമാങ്കണ്ടി ഹൗസിൽ ഷജിലിൻ്റെ ഭാര്യ ടി രസ്നയാണ് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് പരാതി നൽകിയത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം കോടതിയെയും സമീപിക്കും.

അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജിൽനിന്ന് മൂക്കിന് നടത്തിയ ശസ് ത്രക്രിയക്കിടെയാണ് കാഴ്‌ച നഷടപ്പെട്ടതെന്ന് രസ്നയുടെ ബന്ധുക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽനിന്നാണ് മൂക്കിലെ ദശയ്ക്ക് ശസ്ത്രക്രിയ നിർദേശിച്ചത്. ആരോഗ്യ ഇൻഷൂറൻസ് ഗുണഭോക്താവായതിനാലാണ് ശസ്ത്രക്രിയ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
CATEGORIES News