
ചിത്ര.പി.ആർ സർവീസിൽ നിന്ന് വിരമിച്ചു
- 1998ൽ താമരശ്ശേരി കോടതിയിൽ ക്ലർക്ക് ആയാണ് ജോലിയിൽ പ്രവേശിച്ചത്.
കൊയിലാണ്ടി : നീണ്ട 26 വർഷത്തെ സർവീസിന് ശേഷം കൊയിലാണ്ടി കോടതിയിലെ ജൂനിയർ സൂപ്രണ്ട് തസ്തികയിൽ നിന്ന് വിരമിക്കുകയാണ് ചിത്ര.പി.ആർ.
1998ൽ താമരശ്ശേരി കോടതിയിൽ ക്ലർക്ക് ആയാണ് ജോലിയിൽ പ്രവേശിച്ചത്.

താമരശ്ശേരി, പേരാമ്പ്ര, വടകര കൊയിലാണ്ടി കോടതികളിൽ ജോലി ചെയ്തിട്ടുണ്ട്. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ കീഴിൽ ഏറെക്കാലം നൃത്തം അഭ്യസിച്ച കലാകാരിയും നൃത്ത അധ്യാപികയുമാണ്. മണലിൽ തൃക്കോവിലിൽ വീട്ടിൽ പ്രശസ്ത ചരിത്രകാരൻ എം. ആർ. രാഘവ വാരിയരുടേയും ശാരദ വാരിയരുടെയും മകളാണ്.
ഭർത്താവ് :ശങ്കരൻ കുട്ടി വാരിയർ ,മക്കൾ :ആനന്ദ കൃഷ്‌ണൻ.എസ്. വാരിയർ,ശ്രീഹരി.എസ്.വാരിയർ.
CATEGORIES News