
ചിന്ത രവി അനുസ്മരണം നാളെ രാവിലെ 10ന്
- ചിന്ത രവി പുരസ്‌കാരം യോഗേന്ദ്ര യാദവിന് ഇ.പി.ഉണ്ണി സമ്മാനിക്കും
കോഴിക്കോട് :ചലച്ചിത്ര സംവിധായകനും സാഹിത്യകാരനും സാമൂഹിക വിമർശകനുമായിരുന്ന ചിന്ത രവിയുടെ അനുസ്മരണ പരിപാടി നാളെ, ശനി രാവിലെ 10ന് കെ. പി. കേശവ മേനോൻ ഹാളിൽ വെച്ച് നടക്കും. ചടങ്ങിൽ ചിന്തരവി അവാർഡ് സമർപ്പണം നടക്കും. ഇ. പി ഉണ്ണി അവാർഡ് ജേതാവ് യോഗേന്ദ്ര യാദവിന് പുരസ്‌കാരം സമ്മാനിക്കും. യോഗേന്ദ്ര യാദവ് ചിന്തരവി അനുസ്‌മരണ പ്രഭാഷണം നടത്തും. പരിപാടിയിൽ എൻ. എസ്. മാധവൻ അധ്യക്ഷത വഹിക്കും.

പരിപാടിയിൽ ചെലവൂർ വേണു അനുസ്‌മരണം
കെ. സി. നാരായണൻ നിർവഹിക്കും.
ബി. ആർ. പി ഭാസ്കർ അനുസ്‌മരണം എം. പി. സുരേന്ദ്രൻ നടത്തും.
ചിന്ത രവീന്ദ്രൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ
ചന്ദ്രിക രവീന്ദ്രൻ, ഒ. കെ. ജോണി, മുഹമ്മദ്കോയ, എൻ. കെ. രവീന്ദ്രൻ, സി.ആർ രാജീവ്, മാങ്ങാട് രത്നാകരൻ എന്നിവർ പങ്കെടുക്കും.
CATEGORIES News