ചുരത്തിലെ കുരുക്ക്; നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ചുരത്തിലെ കുരുക്ക്; നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

  • കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ ഉത്തരവ് ഇറക്കിയത്

കോഴിക്കോട്: മഴ തുടങ്ങിയാൽ ഒഴിയാത്ത ഗതാഗതക്കുരുക്കാണ് ചുരത്തിൽ. ഇത്തവണയും പതിവ് തെറ്റുന്നില്ല. താമരശേരി ചുരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിന് കോഴിക്കോട് ജില്ലാ കളക്ടറും കോഴിക്കോട്, വയനാട് ജില്ലാ പോലീസ് മേധാവിമാരും മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം പുറപ്പെടുവിച്ചു.

അപകടകരമാകും വിധം റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്നും. അടർന്നു വീഴാറായ പാറകഷണങ്ങൾ യഥാസമയം നീക്കം ചെയ്യണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറയുന്നു.

കൂടാതെ ചുരത്തിൽ സൗകര്യപ്രദമായ സ്ഥലങ്ങളിൽ ശുചിമുറികൾ നിർമ്മിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടുട്ടുണ്ട് . 2023 ഒക്ടോബർ 22 ന് താമരശേരി ചുരം എട്ടാം വളവിൽ മൾട്ടി ആക്സിൽ ചരക്കുലോറി കേടായി ചുരം വഴിയുള്ള ഗതാഗതം 5 മണിക്കൂർ തടസപ്പെട്ട സംഭവത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ ഉത്തരവ് ഇറക്കിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )