
ചൂടിന് ആശ്വാസം പകർന്ന് വേനൽ മഴ
- താപനില കുറയുന്നു
കോഴിക്കോട് :വേനൽമഴ പെയ്തതോടെ ചൂടിന് ആശ്വാസമായി . മഴ കാരണം താപനില 38-ൽ നിന്ന് 32.8 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു . മൂന്നു ദിവസമായി പകൽച്ചൂട് വളരെ കുറഞ്ഞിട്ടുണ്ട് . വേനൽമഴ ഇനിയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണവിദഗ്ധർ പറയുന്നത്. മൺസൂണെത്തും വരെ ഇടയ്ക്കിടെ വേനൽമഴയുണ്ടാകാനാണ് സാധ്യതയെന്നാണ് കണക്കുകൂട്ടൽ .
മൺസൂൺ മേയ് 20ന് അന്തമാനിലെത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് കണക്കാ ക്കുന്നത്. കഴിഞ്ഞവർഷം 24-നാണ് അന്തമാനിൽ മൺസൂൺമഴയെത്തിയത്. സാധാരണ ഗതിയിൽ അന്തമാനിൽ മൺസൂൺ എത്തി 10-14 ദിവസത്തിനുശേഷമാണ് കേരളത്തിൽ എത്താറുള്ളത്. രണ്ടാമത്തെ ചക്രവാതപ്പാതിമൂലമാണ് കേരളത്തിൽ മൺസൂൺ തുടങ്ങാറ്. ജൂൺ ആദ്യവാരംതന്നെ കേരളത്തിൽ മൺസൂണെത്തുമെന്നാണ് പ്രതീക്ഷ. കാറ്റിന്റെ ഗതിക്കും വേഗത്തിനുമനുസരിച്ച് ഇതിൽ ഏതാനും ദിവസം മാറ്റം വരാനും സാധ്യതയുണ്ട്.
CATEGORIES News