
ചൂടും റമദാനും; പഴ വിപണിയിലെ വിലയും കൂടുന്നു
- ഒരുദിവസംകൊണ്ട് അനാറിന് 30 രൂപയും പൈനാപ്പിളിന് 10 രൂപയും വില കൂടിയതായി വ്യാപാരികൾ പറഞ്ഞു
കോഴിക്കോട്:ചൂട് കൂടുന്നതിനൊപ്പം റമദാൻ വ്രതവും തുടങ്ങിയതോടെ പഴ വിപണിയിലും വില കൂടുന്നു. ഒരുദിവസംകൊണ്ട് അനാറിന് 30 രൂപയും പൈനാപ്പിളിന് 10 രൂപയും വില കൂടിയതായി വ്യാപാരികൾ പറഞ്ഞു. റമദാൻ വ്രതം തുടങ്ങിയതോടെ പഴങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.

തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേയ്ക്ക് പ്രധാനമായും പഴങ്ങൾ ഇറക്കുമതി ചെയ്യുന്നത്. തമിഴ്നാട്ടിൽനിന്ന് പഴങ്ങളുമായി വരുന്ന ലോറികൾക്ക് വാടക വൻതോതിൽ കൂടിയതായും പാളയത്തെ വ്യാപാരികൾ പറഞ്ഞു. ഓറഞ്ചിന് ചില്ലറ വിപണയിൽ 65-70 ആണ് വില. ജ്യൂസടിക്കാനുപയോഗിക്കുന്ന കറുത്ത മുന്തിരിയ്ക്ക് 65 രൂപയാണ് മൊത്ത വിപണിയിലെ വില. തണ്ണിമത്തന് 20 രൂപ വേണം. ഷമാമിന് 40 രൂപയാണ് ചില്ലറ മാർക്കറ്റിലെ വില.
CATEGORIES News