
ചൂടുകാലം; പകർച്ചവ്യാധി മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
- ചൂട് കൂടുന്നതിൻ്റെ ഭാഗമായി രോഗപ്പകർച്ച ഉണ്ടാകാൻ സാധ്യതയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക ജില്ല മെഡിക്കൽ ഓഫിസ് തയാറാക്കുന്നുണ്ട്
കോഴിക്കോട്:ചൂട് കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.

ചൂട് വർധിക്കുന്നതിന്റെ ഭാഗമായി വരുന്ന അസുഖങ്ങൾ നിരീക്ഷിക്കുന്നതിന് ഫീൽഡുതല ആരോഗ്യ പ്രവർത്തകരും ആശ പ്രവർത്തകരും പാലിയേറ്റിവ് നഴ്‌സുമാരും അടങ്ങുന്ന പ്രത്യേക സംഘത്തെ ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ചൂട് കൂടുന്നതിൻ്റെ ഭാഗമായി രോഗപ്പകർച്ച ഉണ്ടാകാൻ സാധ്യതയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക ജില്ല മെഡിക്കൽ ഓഫിസ് തയാറാക്കുന്നുണ്ട്.
CATEGORIES News