ചൂട് കൂടുന്നു; കോഴിക്കോട് 38 ഡിഗ്രിവരെ ചൂടുകൂടും

ചൂട് കൂടുന്നു; കോഴിക്കോട് 38 ഡിഗ്രിവരെ ചൂടുകൂടും

  • പാലക്കാട് ഉഷ്ണതരംഗം ശക്തം

കോഴിക്കോട് : ജില്ലയിൽ കനത്തചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ 38 ഡിഗ്രിവരെ ചൂട് കൂടുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചത്. കോഴിക്കോടിനു പുറമെ കോട്ടയം, കണ്ണൂർ ജില്ലകളിൽ മേയ് രണ്ടുവരെ 38 ഡിഗ്രിവരെ ചൂടുകൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൂന്നാം ദിവസവും പാലക്കാട് ഉഷ്ണതരംഗം അനുഭവപ്പെട്ടതായി കാലാവസ്ഥാവകുപ്പ് അറിയിച്ചു. തിങ്കളാഴ്ചയും ഉഷ്ണതരംഗം തുടർന്നേക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.


ഉഷ്ണതരംഗത്തിന് സാധ്യതയുള്ള കൊല്ലം, തൃശ്ശൂർ എന്നീ ജില്ലകളിൽ ചൂട് വീണ്ടും വർധിച്ചു. കൊല്ലം പുനലൂരിൽ ഞായറാഴ്ച രേഖപ്പെടുത്തിയത് 38.6 ചൂടാണ്. തൃശ്ശൂർ വെള്ളാനിക്കരയിൽ 39.2 ആയി. ഈ ജില്ലകളിൽ ചൂട് 40 ഡിഗ്രിവരെ ഉയരുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
കോട്ടയത്ത് ഏപ്രിലിലെ ഇതു വരെയുള്ള ഉയർന്ന ചൂടാണ്(38.5) ഞായറാഴ്ച രേഖപ്പെടുത്തിയത്. . ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ 37 ഡിഗ്രിവരെയും തിരുവനന്തപുരത്ത് 36 ഡിഗ്രിവരെയും ചൂട് ഉയരും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )