
ചൂരൽമലയിൽ വീണ്ടും ഉരുൾപൊട്ടൽ; മരണം 76 ആയി
- 250 പേർ കുടുങ്ങിക്കിടക്കുകയാണ്
കൽപ്പറ്റ : രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ ചൂരൽമലയിൽ വീണ്ടും ഉരുൾപൊട്ടൽ. മരണസംഖ്യ 76 ആയി. മുണ്ടക്കൈ പുഴയിലൂടെയും ഉരുൾപൊട്ടിയ പ്രദേശങ്ങളിലൂടെയും വലിയ തോതിൽ മലവെള്ളപ്പാച്ചിലുണ്ടെന്ന് റിപ്പോർട്ട്. മലവെള്ളം കലങ്ങിമറിഞ്ഞാണ് ഒഴുകുന്നത്. 250 പേർ കുടുങ്ങിക്കിടക്കുകയാണ്. മദ്രസയിലും ചർച്ചിലും താൽക്കാലിക ആശുപത്രികൾ ഒരുക്കിയിട്ടുണ്ട്.
എൻ.ഡി.ആർ.എഫ് സംഘം ഇവിടെ പാലം നിർമിക്കാനുള്ള നീക്കം ആരംഭിച്ചിരുന്നു. ഇതിനിടെയാണു പുതിയ സംഭവം. ഇതേതുടർന്ന് പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. മുണ്ടക്കൈ ടൗൺ പൂർണ്ണമായും ഒലിച്ചുപോയ അവസ്ഥയിലാണ്. സമീപപ്രദേശങ്ങളിൽനിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്.
CATEGORIES News