
ചെറുവണ്ണൂരിൽ കാട്ടുപന്നികൾ വാഴക്കൃഷി നശിപ്പിച്ചു
- തിരുവോത്ത് കുഞ്ഞിരാമന്റെ പറമ്പിലെ വാഴക്കൃഷിയാണ് കാട്ടുപന്നികൾ പൂർണമായി നശിപ്പിച്ചത്
ചെറുവണ്ണൂർ: കാട്ടുപന്നി ശല്യം കൂടുന്നു.ചെറുവണ്ണൂർ ഓട്ടുവയൽ പ്രദേശത്ത് കാട്ടുപന്നി വ്യാപകമായി കൃഷി നാശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി തിരുവോത്ത് കുഞ്ഞിരാമന്റെ പറമ്പിലെ വാഴക്കൃഷിയാണ് കാട്ടുപന്നികൾ പൂർണമായി നശിപ്പിച്ചത്. കുലച്ചതും കുലയ്ക്കാറായ വാഴകളാണ് നശിപ്പിച്ചത്.

നഷ്ടപരിഹാരം നൽകാൻ തയാറാകണമെന്ന് ഓട്ടുവയൽ സിയുസി യോഗം ആവശ്യപ്പെട്ടു. കെ.കെ.യൂസഫ് അധ്യക്ഷത വഹിച്ചു. ടി.എം.ബാലൻ, കെ.നാരായണൻ, എൻ.കുഞ്ഞിരാമൻ, ടി.രാധാകൃഷ്ണൻ, വി.കെ.യൂസഫ്, വി.അമ്മദ്, സലീന റഷീദ്, ടി.കെ.നഫീസ, അൻഫർ വിളയാറ എന്നിവർ സംസാരിച്ചു.
CATEGORIES News