
ചെറുവണ്ണൂർ സ്കൂളിലെ മോഷണം; രണ്ടുപേർകൂടി പിടിയിൽ
- ഒന്നാം പ്രതി പെരുന്നേരി തോട്ടുമ്മൽ മുഷ്താക്കിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു
കോഴിക്കോട്: ചെറുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം നടത്തിയ സംഘത്തിൽ രണ്ടുപേർകൂടി പടിയിലായി. നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ ചേലേമ്പ്ര സ്വദേശി നുബിൻ (കണ്ണൻ-29), ബേപ്പൂർ ഇരട്ടച്ചിറ സ്വദേശി ആഷിഖ് (മുത്തുട്ടി-25) എന്നിവരെയാണ് സിറ്റി ക്രൈം സ്ക്വാഡും ഫറോക്ക് അസിസ്റ്റന്റ് കമീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ചേർന്ന് പിടികൂടിയത്.
ഒന്നാം പ്രതി മലപ്പുറം ചേലേമ്പ്ര സ്വദേശി പെരുന്നേരി തോട്ടുമ്മൽ മുഷ്താക്കിനെ (29) കഴിഞ്ഞ ദിവസം ഗൾഫ് ബസാറിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിലുൾപ്പെട്ട മുഴുവൻ പ്രതികളും പിടിയിലായി.
CATEGORIES News