
ചെറുവണ്ണൂർ സ്‌കൂളിൽ മോഷണം; പ്രതി 11 വർഷത്തിനുശേഷം അറസ്റ്റിൽ
- 2013ൽ നല്ലളം ചെറുവണ്ണൂർ സ്കൂളിൻ്റെ ഓഫിസ് മുറി കുത്തിത്തുറന്ന് ലാപ്ടോപ്, ക്യാമറ എന്നിവ മോഷ്ട്ടിച്ച കേസിലെ പ്രതിയാണ് അറസ്റ്റിലായത്
കോഴിക്കോട്: ചെറുവണ്ണൂർ സ്‌കൂളിൽ മോഷണം നടത്തിയ പ്രതി 11 വർഷത്തിനുശേഷം പിടിയിലായി. 2013ൽ നല്ലളം ചെറുവണ്ണൂർ സ്കൂളിൻ്റെ ഓഫിസ് മുറി കുത്തിത്തുറന്ന് ലാപ്ടോപ്, ക്യാമറ എന്നിവ മോഷ്ട്ടിച്ച കേസിലെ പ്രതിയാണ് 11 വർഷത്തിനുശേഷം പിടിയിലായത് . മോഷണ ശേഷം ഒളിവിലായിരുന്ന പ്രതി കഴിഞ്ഞ ദിവസം വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റിലായത്.

പ്രതിയെക്കുറിച്ച് സൂചന കിട്ടിയത് മോഷണ സ്ഥലത്തുനിന്ന് ശേഖരിച്ച വിരലടയാള രേഖകൾ പരിശോധിച്ചാണ്. ഫറോക്ക് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കവർച്ച കേസിലും ഇയാൾ പ്രതിയാണ്. ഫറോക്ക് എസിപി എ.എം.സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും എസ്ഐമാരായ അബ്ബാസ്, മനോജ്, എസ്‌സിപിഒ പ്രവീൺ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
CATEGORIES News