ചെലവഴിച്ചത് 7.62 കോടി രൂപ; സംസ്ഥാനത്ത് ഒന്നാമതെത്തി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്

ചെലവഴിച്ചത് 7.62 കോടി രൂപ; സംസ്ഥാനത്ത് ഒന്നാമതെത്തി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്

  • കോഴിക്കോട് ജില്ലയിലും ബ്ലോക്ക് പഞ്ചായത്തിലും അതേ ഒന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തു

കൊടുവള്ളി: 2023-24 സാമ്പത്തിക വർഷത്തിൽ 7.62 കോടി രൂപ ചെലവഴിച്ച് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി. കോഴിക്കോട് ജില്ലയിലും ബ്ലോക്ക് പഞ്ചായത്തിലും അതേ ഒന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തു.

അതേ സമയം ട്രഷറികളിൽ സമർപ്പിച്ച മുഴുവൻ ബില്ലുകളും പണമായി സർക്കാർ നൽകിയിരുന്നെങ്കിൽ കൂടുതൽ തുക ചെലവഴിക്കാൻ സാധിക്കുമായിരുന്നുവെന്ന് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. അഷ്റഫ് പറയുന്നു.

പൊതു വിഭാഗത്തിൽ 3.69 കോടിയും പട്ടികജാതി വിഭാഗത്തിൽ 1.16 കോടിയും പട്ടികവർഗ വിഭാഗത്തിൽ 21 ലക്ഷം രൂപയും ധനകാര്യ കമ്മിഷൻ ഗ്രാൻറിൽ 2.34 കോടിയും ഉൾപ്പെടെ 7.62 കോടി രൂപ മാർച്ച് 31-ന് മുമ്പ് ചെലവഴിച്ചാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )