ചേവായൂർ സർവീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ; റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കും

ചേവായൂർ സർവീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ; റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കും

  • പോലീസിനെതിരെയും റിട്ടേണിംഗ് ഓഫീസർക്കെതിരെയും നടപടിയാവശ്യപ്പെട്ടും കോൺഗ്രസ് ഹർജി സമർപ്പിക്കും

കൊച്ചി : സിപിഎം പിന്തുണയിൽ കോൺഗ്രസ് വിമതർ വിജയിച്ച ചേവായൂർ സർവീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്തിലുള്ള പോലീസ് സിപിഎം അതിക്രമങ്ങൾ കയ്യും കെട്ടി നോക്കി നിന്നെന്നും വ്യാപകമായി കള്ളവോട്ടുകളും അട്ടിമറിയും നടന്നിട്ടും റിട്ടേണിംഗ് ഓഫീസർ പക്ഷപാതം കാണിച്ചെന്നുമാണ് കോൺഗ്രസ് പരാതി.

പോലീസിനെതിരെയും റിട്ടേണിംഗ് ഓഫീസർക്കെതിരെയും നടപടിയാവശ്യപ്പെട്ടും കോൺഗ്രസ് ഹർജി സമർപ്പിക്കും. ഈ മാസം 30 ന് കമ്മീഷണർ ഓഫീസ് മാർച്ചും നിശ്ചയിച്ചിട്ടുണ്ട്. സിപി എം പിന്തുണയോടെ ജനാധിപത്യ സംരക്ഷണസമിതി എന്ന ബാനറിൽ മത്സരിച്ച കോൺഗ്രസ് വിമതരാണ് തെരഞ്ഞെടുപ്പിൽ ജയിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )