ചൈനയിലെ പകർച്ചവ്യാധി; കൃത്യസമയത്ത് വിവരങ്ങൾ നൽകണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ

ചൈനയിലെ പകർച്ചവ്യാധി; കൃത്യസമയത്ത് വിവരങ്ങൾ നൽകണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ

  • സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ചൈനയിൽ പടരുന്നതായി പറയപ്പെടുന്ന പകർച്ചവ്യാധിയെ കുറിച്ച് കൃത്യസമയത്ത് വിവരങ്ങൾ നൽകണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഡയറക്‌ടർ ജനറലിന്റെ നേതൃത്വത്തിൽ സംയുക്തസമിതി യോഗം ചേർന്നിരുന്നു. നിലവിൽ ചൈനയിലുള്ള അവസ്ഥ വിലയിരുത്താനും രോഗത്തിനെതിരെ ഇന്ത്യ സ്വീകരിക്കേണ്ട മുൻകരുതലുകൾ ചർച്ച ചെയ്യാനും യോഗം വിളിച്ചിരുന്നു.ലോകാരോഗ്യ സംഘടനയിലെ ഡിസാസ്റ്റർ മാനേജ്മെന്റ് സെൽ, ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം, നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, ആശുപ്രതികൾ എന്നിവയുടെ നേതൃത്വത്തിലുള്ള സംയുക്ത സംഘമാണ് യോഗത്തിൽ പങ്കെടുത്തത്.

ആർ.എസ്.വി, എച്ച്.എം.പി.വി പോലുള്ള വൈറസുകളുടെ വ്യാപനം സാധാരണയായി ഈ സമയത്ത് ഉണ്ടാവുറുണ്ട്. ഈ വൈറസുകൾ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഇക്കാലത്ത് വ്യാപിക്കാറുണ്ട്.സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കൃത്യമായ വിവരങ്ങൾ നൽകണമെന്ന് ലോകാരോഗ്യ സംഘടനയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.ചൈനയിൽ ഹ്യൂമൻ മെറ്റന്യൂമോവൈറസാണ് (എച്ച്.എം.പി.വി) വ്യാപകമായി പടരുന്നുവെന്നും കോവിഡിന് സമാനമായ പനി പോലുള്ള ലക്ഷണങ്ങളാണ് എച്ച്.എം.പി.വി ബാധിച്ചവരിലും കണ്ടുവരുന്നത് എന്നും . ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞുവെന്നാണ് സ്ഥിരീകരിക്കാത്ത ലഭിക്കുന്ന റിപ്പോർട്ടുകൾ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )