ചോദ്യപേപ്പർ ചോർച്ച കേസിൽ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ചോദ്യപേപ്പർ ചോർച്ച കേസിൽ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

  • കേസ് പരിഗണിച്ചത് കോഴിക്കോട് സെഷൻസ് കോടതിയാണ്

കോഴിക്കോട്:ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കേസ് പരിഗണിച്ചത് കോഴിക്കോട് സെഷൻസ് കോടതിയാണ് . ചോദ്യപേപ്പർ ചോർച്ചയിൽ ഗൂഢാലോചയുണ്ടെന്നും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. മുൻകൂർ ജാമ്യം തള്ളിയതോടെ ഷുഹൈബിനെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.

അതേസമയം എം.എസ് സൊലൂഷൻസ് മാത്രമല്ല ചോദ്യങ്ങൾ പ്രവചിച്ചതെന്നും, മറ്റുള്ളവരെ കുറിച്ച് അന്വേഷണം വേണമെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ഷുഹൈബ് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുമായി ചേർന്ന് ഗൂഡാലോചന നടത്തി ചോദ്യ പേപ്പർ ചോർത്തിയെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. അധിക റിപ്പോർട്ട് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചിരുന്നു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )