
ചോറോട് ആറ് കടകളിൽ മോഷണം പോയത് ഇരുപതിനായിരം രൂപയും സാധനങ്ങളും
- 20,000 രൂപയും സാധനങ്ങളുമാണ് നഷ്ടപ്പെട്ടത്. ഗേറ്റിനു സമീപമുള്ള കടകളിൽ നിന്നും മോഷണം നടന്നത്.
വടകര: ചോറോട് ടൗണിൽ ആറ് കടകളിൽ മോഷണം. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. 20,000 രൂപയും സാധനങ്ങളുമാണ് നഷ്ടപ്പെട്ടത്. ഗേറ്റിനു സമീപമുള്ള കടകളിൽ നിന്നും മോഷണം നടന്നത്. സുജേഷിന്റെ ഉടമസ്ഥതയിലുള്ള
ടിപിആർ സ്റ്റോറിന്റെ പൂട്ട് പൊളിച്ച് 16000 – രൂപയും ഒരു ചാക്ക് അരിയും കാെണ്ട് പാേയി. തൊട്ടടുത്തുള്ള റിയാസിന്റെ അൽ അമീൻ ചിക്കൻ സ്റ്റാളിൽ നിന്ന് 1000 രൂപയാണ് മോഷ്ടിച്ചത്.
സജീവന്റെ ഉടമസ്ഥതയിലുള്ള കെ എൻ ട്രേഡേഴ്സിന്റെ പൂട്ട് പൊട്ടിച്ചു 1500 രൂപയോളം കവർന്നു. മണ്ണിൽ രാജീവന്റെ പലചരക്ക് കടയുടെ പൂട്ട് പൊട്ടിച്ചു സാധനങ്ങൾ വലിച്ചുവാരി ഇടുകയും 1500- രൂപ നഷ്ടപ്പെടുകയും ചെയ്തു. ചെറിയാണ്ടി രാജേഷിന്റെ പച്ചക്കറി കടയിലും ത്രീസ്റ്റാർ മീൻ കടയിലും പൂട്ട് പൊളിക്കുകയും സാധനങ്ങൾ വാരിവലിച്ചു ഇടുകയും ചെയ്തു. അടുത്തുള്ള സിസിടിവി യിൽ രണ്ട് ദൃശ്യം പതിഞ്ഞിട്ടുണ്ട്. പോലീസ് അന്വേഷണം നടക്കുന്നു.