ചോർന്നൊലിച്ച് അയോധ്യയിലെ രാമക്ഷേത്ര ശ്രീകോവിൽ

ചോർന്നൊലിച്ച് അയോധ്യയിലെ രാമക്ഷേത്ര ശ്രീകോവിൽ

  • വൻ അഴിമതി നടന്നെന്ന് കോൺഗ്രസ്

അയോധ്യ:അയോധ്യയിലെ രാമക്ഷേത്ര ശ്രീകോവിലിന്റെ മേൽക്കൂരയ്ക്ക് ചോർച്ചയെന്ന് മുഖ്യ പുരോഹിതന്റെ വെളിപ്പെടുത്തൽ . രാം ലല്ല വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിലിന്റെ മേൽക്കൂര ആദ്യ മഴയിൽ തന്നെ ചോരാൻ തുടങ്ങിയെന്ന് മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്.ക്ഷേത്രത്തിൽ നിന്ന് വെള്ളം ഒഴുകിപ്പോകാനുള്ള വഴിയില്ല.

മഴ ശക്തി പ്രാപിച്ചാൽ ഭക്തർക്ക് ക്ഷേത്രത്തിനകത്ത് പ്രാർഥന നടത്താൻ പറ്റാത്ത അവസ്ഥയാണെന്നും ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. കനത്ത മഴയെ തുടർന്ന് ക്ഷേത്രപരിസരത്തെ റോഡുകൾ തകർന്നതായി പിടിഐയും റിപ്പോർട്ട് ചെയ്തിരുന്നു.കോടികൾ മുടക്കി പണിത ക്ഷേത്രത്തിന്റെ നിർമാണത്തിൽ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്ന് കോൺഗ്രസ്‌ ആരോപിച്ചു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus (0 )