ജഡ്ജിക്കെതിരെ വധഭീഷണി ; യുവാവ് അറസ്റ്റിൽ

ജഡ്ജിക്കെതിരെ വധഭീഷണി ; യുവാവ് അറസ്റ്റിൽ

  • കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് യുവാവ് വധഭീഷണി മുഴക്കിയത്.

പേരാമ്പ്ര : ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധകേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. പന്തിരിക്കര ചങ്ങാരോത്ത് ആശാരിക്കണ്ടി മുഹമ്മദ്‌ ഹാദി (26) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് യുവാവ് വധഭീഷണി മുഴക്കിയത്.

രഞ്ജിത് ശ്രീനിവാസൻ കേസിലെ വിധി പ്രഖ്യാപിച്ച ആലപ്പുഴ സെഷൻസ് കോടതി ജഡ്ജി വി.ജി. ശ്രീദേവിയെ വധിക്കണമെന്നുള്ള ഫേസ് ബുക്ക്‌ പോസ്റ്റിനെ തുടർന്നാണ് അറസ്റ്റ് എന്ന് പോലീസ് വ്യക്തമാക്കി. പെരുവണ്ണാമുഴി പോലീസ് ഇൻസ്‌പെക്ടർ പി.അരുൺ ദാസ്, എസ്ഐ ഖദീജ, പേരാമ്പ്ര ഡിവൈഎസ്പി യുടെ ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങൾ ചേർന്നാണ് പേരാമ്പ്രയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )