
ജനാധിപത്യ വിരുദ്ധതയെ ചെറുക്കാൻ സാംസ്‌കാരിക സംഗമം
- ബിനീഷ് മണിയൂർ, സജീവൻ അരങ്ങ്, മധു കുറുവങ്ങാട് എന്നിവരുടെ നേതൃത്വത്തിൽ നാടൻ പാട്ടും ‘ചോദ്യം’ എന്ന നാടകവും അവതരിപ്പിച്ചു.

ഫാസിസത്തേയും അവസരവാദത്തേയും ചെറുത്തു തോൽപ്പിക്കലാകണം ആസന്നമായ തെരഞ്ഞെടുപ്പിൽ കലാ സാംസ്കാരിക പ്രവർത്തകരുടെ ലക്ഷ്യമെന്ന് കവി മേലൂർ വാസുദേവൻ പറഞ്ഞു. പുകസ കൊയിലാണ്ടി മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കലാസാംസ്‌കാരിക പ്രവർത്തകരുടെ ഒത്തുചേരൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുകസ ജില്ലാവൈസ്പ്രസിഡന്റ് ഡോ. ആർ. കെ. സതീഷ് മുഖ്യപ്രഭാഷണം നടത്തി. പുകസ കൊയിലാണ്ടി മേഖലാ പ്രസിഡന്റ് കെ. ശ്രീനിവാസൻ ആദ്ധ്യക്ഷ്യം വഹിച്ചു. പുകസ മേഖലാ സെക്രട്ടറി മധു കിഴക്കയിൽ തുടർപരിപാടികൾ വിശദീകരിച്ചു. പുകസ ജില്ലാകമ്മിറ്റി അംഗം അശ്വനിദേവ്,മേഖലാ ജോയിന്റ് സെക്രട്ടറി സി. പി. ആനന്ദൻ, നോവലിസ്റ്റ് റിഹാൻ റഷീദ്, QFFK ചെയർമാൻ പ്രശാന്ത് ചില്ല, കെ. ടി. രാധാകൃഷ്ണൻ,കെ. ദാമോദരൻ,എന്നിവർ സംസാരിച്ചു. പി. കെ. വിജയകുമാർ ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് ബിനീഷ് മണിയൂർ, സജീവൻ അരങ്ങ്, മധു കുറുവങ്ങാട് എന്നിവരുടെ നേതൃത്വത്തിൽ നാടൻ പാട്ടും ‘ചോദ്യം’ എന്ന നാടകവും അവതരിപ്പിച്ചു.