
ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ ഒരു സൈനികൻ മരിച്ചു
- സൈനിക വാഹനം നിയന്ത്രണംവിട്ട് 100 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു
രജൗരി: ജമ്മു കശ്മീർ രജൗരി ജില്ലയിലെ കലകോട്ട് സബ് ഡിവിഷൻ ഏരിയയിലെ ബധോഗിലുണ്ടായ വാഹനാപകടത്തിൽ ഒരു സൈനികൻ മരിച്ചു. നായിക് ബദ്‌രി ലാൽ എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. മൃതദേഹം കലക്കോട്ട് സൈനിക ബറ്റാലിയനിലെ സൈനിക മെഡിക്കൽ സെൻ്ററിലേക്ക് മാറ്റി.
തിങ്കളാഴ്ച വൈകുന്നേരം തെര്യത്ത് രജൗരി റോഡിൽ ആർമി റിക്കവറി വാൻ സാല്യാർ ചട്ടയ്ക്ക് സമീപം ബധോഗിൽ തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ രണ്ട് സൈനികരെ മെന്ദർ സബ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സൈനിക വാഹനം നിയന്ത്രണംവിട്ട് 100 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
CATEGORIES News