
ജയിൽ സുരക്ഷയുമായി ബന്ധപ്പെട്ട വീഴ്ച്‌കൾ ഇന്ന് നിയമസഭയിൽ ചർച്ചചെയ്യും
- മൂന്ന് ബില്ലുകളാണ് ഇന്നത്തെ സഭാ നടപടികളിൽ പ്രധാനമായും പരിഗണനയ്ക്ക് വരുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിൽ സുരക്ഷയുമായി ബന്ധപ്പെട്ട വീഴ്ച്‌കൾ ഇന്ന് നിയമസഭയിൽ ചർച്ചയാകും. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം ചോദ്യോത്തര വേളയിൽ വിഷയം ഉന്നയിക്കുന്നത്.

ശബരിമല സ്ത്രീപ്രവേശന പ്രതിഷേധത്തിലെ കേസുകൾ, ദേശീയപാത നിർമ്മാണം തുടങ്ങിയ വിഷയങ്ങളും സഭയുടെ ശ്രദ്ധയിൽപ്പെടുത്തും. കൂടാതെ കേരള പബ്ലിക് സർവീസ് ബിൽ അടക്കം മൂന്ന് ബില്ലുകളാണ് ഇന്നത്തെ സഭാ നടപടികളിൽ പ്രധാനമായും പരിഗണനയ്ക്ക് വരുന്നത്.
