
ജവാൻ രഞ്ജിത്ത് അനുസ്മരണം നടത്തി
- സ്മൃതി കൂടീരത്തിൽ പുഷ്പാർച്ചന നടന്നു

കൊയിലാണ്ടി: സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുറുവങ്ങാട് ജവാൻ രഞ്ജിത്ത് അനുസ്മരണം നടത്തി. സ്മൃതി കൂടീരത്തിൽ പുഷ്പാർച്ചന നടന്നു. അനുസ്മരണ സമ്മേളനം പ്രമുഖ കോൺഗ്രസ് നേതാവ് സി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡണ്ട് അരുൺ മണമൽ അധ്യക്ഷത വഹിച്ചു. 17ാം വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്ത് കണ്ടി, സി.പി. മോഹനൻ, കെ.പി. വിനോദ് കുമാർ, ശ്രീജാറാണി, പ്രജേഷ് ഇ .കെ , കപ്പന ഇന്ദിര ഹരിദാസൻ , ദാസൻ കല്യേരി , ഇ.കെ മോഹനൻ എന്നിവർ സംസാരിച്ചു.
CATEGORIES News