
ജസ്‌നയോട് സാദൃശ്യമുള്ള പെൺകുട്ടി ലോഡ്ജിലെത്തി – നിർണായക വെളിപ്പെടുത്തലുമായി ലോഡ്‌ജിലെ മുൻ ജിവനക്കാരി
- 25 വയസ് തോന്നിക്കുന്ന യുവാവിനൊപ്പമാണ് ജസ്നയെ കണ്ടതെന്നാണ് ഇവർ പറയുന്നത്
കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നിന്നു കാണാതായ ജസ്ന ജയിംസിനെ സംബന്ധിച്ച് നിർണായ വെളിപ്പെടുത്തലുമായി മുണ്ടക്കയം ലോഡ്‌ജിലെ മുൻ ജിവനക്കാരി. കാണാതാകുന്നതിന് രണ്ട് ദിവസം മുൻപ് ജസ്‌നയോട് സാദൃശ്യമുള്ള പെൺകുട്ടി ലോഡ്ജിലെത്തിയിരുന്നു. 25 വയസ് തോന്നിക്കുന്ന യുവാവിനൊപ്പമാണ് ജസ്നയെ കണ്ടതെന്നാണ് ഇവർ പറയുന്നത്.
പിന്നീട് പത്രത്തിൽ ഫോട്ടോ കണ്ടപ്പോഴാണ് ലോഡ്‌ജിൽവെച്ച് കണ്ടത് ജെസ്‌നയെയാണെന്ന് മനസിലായത്. ലോഡ്‌ജുടമയുടെ ഭീഷണിയെത്തുടർന്നാണ് ഇക്കാര്യം അന്ന് വെളിപ്പെടുത്താതിരുന്നതെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലും ആരോപണവും തെറ്റാണെന്നും തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് ഇതിനുപിന്നിലെന്നും ലോഡ്‌ജുടമ ബിജുസേവ്യറും പ്രതികരിച്ചു.
CATEGORIES News