
ജാനകിക്കാട് ചവറൻമൂഴി പാലത്തിന് 9.71 കോടി അനുവദിച്ചു
- കിഫ്ബി ഫണ്ടുപയോഗിച്ചാണ് നിർമാണം
കുറ്റ്യാടി: ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിനോട് ചേർന്നുള്ള ചവറൻമൂഴിപാലത്തിന് കിഫ്ബി ഫണ്ടിൽ 9.71 കോടി അനുവദിച്ചു. മരു തോങ്കര -ചങ്ങരോത്ത് പഞ്ചായത്തുകളെയും പെരുവണ്ണാമൂഴി, ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന പാല മാണിത്. നിലവിൽ ചവറൻമൂഴി കടവിൽ
കനാൽ ജലം കടന്നുപോകാൻ നിർമിച്ച അക്വഡേറ്റ് പാലമാണ് വാഹന ഗതാഗത്തിന് ആ ശ്രയം.

വീതി കുറഞ്ഞതും കാലപ്പഴക്കമുള്ള തുമായ പാലത്തിലൂടെ ഭാരം കൂടിയ വാഹന ങ്ങൾക്ക് പോകാനാകില്ല. അത്തരം വാഹന ങ്ങൾ ദീർഘദൂരം സഞ്ചരിച്ചുവേണം മറുകര യെത്താൻ. കൂടാതെ ബസുകൾക്ക് പോകാൻ കഴിയാത്തതിനാൽ സന്ദർശകർക്ക് ജനാകിക്കാടിന ടുത്തെത്താൻ വാഹനം ദൂരെവെച്ച് നടന്നുവരണം.ടി.പി. രാമകൃഷ്ണൻ എം.എൽ.എയു ടെ ശ്രമഫലമായാണ് പാലം യാഥാർഥ്യമാവു ന്നത്. മലയോര ഹൈവേ യാഥാർഥ്യമാകു മ്പോൾ പേരാമ്പ്ര, നാദാപുരം, കുറ്റ്യാടി നി യോജക മണ്ഡലങ്ങൾക്ക് ഇടയിലുള്ള പ്രധാ ന പാലമാണിത്