
ജില്ലയിലെ ആദ്യത്തെ ജിയോലാബ് ഉദ്ഘാടനം ചെയ്തു
- ജിയോലാബിൻ്റെ ഉദ്ഘാടനം എസ്. എസ്.കെ ജില്ലാ പ്രൊജക്ട് ഓഫിസർ ഡോ: എം.കെ. അബ്ദുൾഹക്കീം നിർവ്വഹിച്ചു
ചെറുവണ്ണൂർ: ചെറുവണ്ണുർ ഗവ: ഹൈസ്കൂളിലെ ജിയോലാബിൻ്റെ ഉദ്ഘാടനം എസ്.എസ്.കെ ജില്ലാ പ്രൊജക്ട് ഓഫിസർ ഡോ: എം.കെ. അബ്ദുൾഹക്കീം നിർവ്വഹിച്ചു.ജില്ലയിലെ ആദ്യത്തെ ജിയോ ലാബിൻ്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനധ്യാപകൻ ഷൈബു എൻ കെ. അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ബി.ആർ.സി യിലെ പ്രോഗ്രാമിംഗ് ഓഫീസർ ഷാജിമ കെ, ബി.ആർ.സി ട്രയിനർമാരായ ലിമേഷ് എം, നൗഷാദ് ടി.കെ, സീനിയർ അസിസ്റ്റൻ്റ് ധന്യ കെ എന്നിവർ സംസാരിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ അശോകൻ എൻ.പി സ്വാഗതവും സ്റ്റാഫ് സിക്രട്ടറി പ്രജീഷ് കുമാർ കെ.കെ നന്ദിയും രേഖപ്പെടുത്തി.
CATEGORIES News