
ജില്ലയിൽ ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി
- പരിശോധനയിൽ അഞ്ച് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കിയാതായി എംവിഡി.നഗരത്തിലെ മേൽപ്പാലത്തിലൂടെ ഓവർടേക്ക് ചെയ്‌തതിലാണ് മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തത്.

അരയിടത്ത് പാലത്ത് സ്വകാര്യ ബസ് മറിഞ്ഞ സംഭവത്തിന് പിന്നാലെ നടത്തിയ വ്യാപക പരിശോധനയാണ് മോട്ടോർ വാഹന വകുപ്പ് നടത്തുന്നത്.
ഇന്നലെ നടത്തിയ പരിശോധനയിൽ അഞ്ച് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കിയിരുന്നു. സ്പീഡ് ഗവർണർ ഘടിപ്പിക്കാതിരിക്കുക, ടയറുകളുടെ തെയ്‌മാനം തുടങ്ങി വിവിധ കാര്യങ്ങൾ ഈ ബസുകൾ പാലിക്കുന്നില്ല എന്ന് പരിശോധനയിൽ കണ്ടെത്തി.
CATEGORIES News