
ജില്ലയിൽ പനി, ഡെങ്കിപ്പനി വർധിക്കുന്നു
- ദിനംപ്രതി പനി ബാധിച്ചെത്തുന്നവരുടെ എണ്ണം എഴുന്നൂറോളമായി വർധിച്ചതായി ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിൽ വ്യക്തമാവും
കോഴിക്കോട്: വേനൽമഴ പെയ്യാൻ തുടങ്ങിയതോടെ ജില്ലയിൽ പനി ബാധിതരുടെ എണ്ണം കൂടുന്നു. കൊതുകുകളിലൂടെ പടരുന്ന ഡെങ്കിപ്പനി, ചികുൻ ഗുനിയ എന്നിവ ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും വർധിച്ചു വരുന്നുണ്ട്.

ദിനംപ്രതി പനി ബാധിച്ചെത്തുന്നവരുടെ എണ്ണം എഴുന്നൂറോളമായി വർധിച്ചതായി ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിൽ വ്യക്തമാവും. സർക്കാർ ആശുപത്രിയിൽ എത്തുന്നവരുടെ കണക്ക് മാത്രമാണിത്. സ്വകാര്യ ആശുപത്രികളി ലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണം ഇതിലും കൂടും. മഞ്ഞപ്പിത്തവും നിയന്ത്രണ വിധേമായില്ല. മഴക്കാലം എത്താറായിട്ടും മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമാക്കിയിട്ടില്ല.
CATEGORIES News