
ജില്ലയിൽ വിവിധയിടങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നു
- രോഗലക്ഷണങ്ങൾ കണ്ടാൽ ശാസ്ത്രീയമായ ചികിത്സ സ്വീകരിക്കണം
കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.അസുഖമുള്ള രോഗിയുടെ മലത്താൽ മലിനമായ വെള്ളം, ഭക്ഷണം എന്നിവയിലൂടെയാണ് അസുഖം പകരുന്നത്.
അമിതമായ ക്ഷീണം, പനി, വയറുവേദന, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, മൂത്രത്തിനും കണ്ണിനും മഞ്ഞ നിറം തുടങ്ങിയവ മഞ്ഞപ്പിത്തത്തിൻ്റെ ലക്ഷണങ്ങളാണ്. രക്ത പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ ശാസ്ത്രീയമായ ചികിത്സ സ്വീകരിക്കണം.
CATEGORIES News