ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിലെ എൻ എസ് എസ് യൂണിറ്റിന്റെ കൈയ്യെഴുത്തു മാസികയായ ‘അറിവിന്റെ കൂടാരം’ പുറത്തിറങ്ങി

ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിലെ എൻ എസ് എസ് യൂണിറ്റിന്റെ കൈയ്യെഴുത്തു മാസികയായ ‘അറിവിന്റെ കൂടാരം’ പുറത്തിറങ്ങി

  • എഴുത്തുകാരൻ രാധാകൃഷ്‌ണൻ എടച്ചേരി പ്രകാശന കർമ്മം നിർവ്വഹിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ കൈയ്യെഴുത്തു മാസിക ‘അറിവിന്റെ കൂടാരം’ പ്രകാശനം ചെയ്തു. എഴുത്തുകാരൻ രാധാകൃഷ്‌ണൻ എടച്ചേരി പ്രകാശന കർമ്മം നിർവ്വഹിച്ചു. വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗത്തിലെ എൻ എസ് എസ് യൂണിറ്റംഗങ്ങളാണ് മാസികയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്.

പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലയ്ക്കൽ അധ്യക്ഷത വഹിച്ചു . എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സംഗീത പി.ജി. പുസ്‌തകം പരിചയപ്പെടുത്തി. സഗീർ കെ.വി, സുമേഷ് താമഠം, സ്റ്റുഡൻ്റ് എഡിറ്റർമാരായ ശ്രീദേവ് സി.കെ, ലിനാ ഫാത്തിമ എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )