
ജി.എസ്.ടി നിരക്കുകൾ കുറയും -നിർമല സീതാരാമൻ
- അടുത്ത ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുമെന്നും ധനമന്ത്രി
മുംബൈ: രാജ്യത്ത് ജി.എസ്.ടി നിരക്കുകൾ ഇനിയും കുറയുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു . ജി.എസ്.ടി സ്ലാബുകളുടെ ഏകീകരണം അന്തിമഘട്ടത്തിലാണെന്നും വൈകാതെ ഇത് യാഥാർഥ്യമാകുമെന്നും ധനമന്ത്രി പറഞ്ഞു.ഒരുതവണ കൂടി പഠിച്ചതിന് ശേഷമായിരിക്കും ജി.എസ്.ടി നിരക്കുകൾ ഏകീകരിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.മന്ത്രിമാരുടെ സംഘം ഇതിനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

അടുത്ത ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുമെന്നും ധനമന്ത്രി പറഞ്ഞു.
CATEGORIES News
