ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിസ്കൂൾ ലൈബ്രറിയിലേക്ക് ‘യാത്ര’ മാഗസിൻ സമർപ്പിച്ചു

ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിസ്കൂൾ ലൈബ്രറിയിലേക്ക് ‘യാത്ര’ മാഗസിൻ സമർപ്പിച്ചു

  • മുൻ അധ്യാപിക ഊർമ്മിള എം ഒരു വർഷത്തേക്കുള്ള ‘യാത്ര’ മാഗസിൻ സമർപ്പിച്ചു

കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി ലൈബ്രറിയിലേക്ക് സ്കൂളിലെ മുൻ അധ്യാപിക ഊർമ്മിള എം ഒരു വർഷത്തേക്കുള്ള ‘യാത്ര’ മാഗസിൻ സമർപ്പിച്ചു. വിദ്യാർത്ഥികളിൽ വായനശീലം വളർത്തുകയും പൊതുജ്ഞാനം വികസിപ്പിക്കുകയും ചെയ്യുന്നതിന് ഈ സംഭാവന ഉപകരിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച പ്രധാന അധ്യാപിക ഷജിത ടി അഭിപ്രായപ്പെട്ടു.


ചടങ്ങിൽ ലൈബ്രറിയിലെ മികച്ച വായനക്കാരനായി തെരഞ്ഞെടുത്ത വിദ്യാർത്ഥി ശ്രീഹരി കെ ആദരിക്കപ്പെട്ടു. വിജയ സി കെ, റെജീന ടി എൻ, നവീന എം, (സ്റ്റാഫ് സെക്രട്ടറി )ജ്യോത്സ്ന, ഷിംന എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )