ജീവകാരുണ്യ പ്രവർത്തനത്തിൽ കൊയിലാണ്ടി കൂട്ടം മഹത്തായ മാതൃക- ഷാഫി പറമ്പിൽ

ജീവകാരുണ്യ പ്രവർത്തനത്തിൽ കൊയിലാണ്ടി കൂട്ടം മഹത്തായ മാതൃക- ഷാഫി പറമ്പിൽ

  • കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ മീറ്റിന് സമാപനം

ഡൽഹി:കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ അഞ്ചാമത് ഗ്ലോബൽ മീറ്റിന് ഡൽഹിയിൽ വർണാഭമായ പരിസമാപ്തി. കൊയിലാണ്ടികൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി യുടെ നേതൃത്വത്തിൽ രണ്ടു ദിവസമായി ഡൽഹിയിൽ കടന്നുവന്ന ഗ്ലോബൽ മീറ്റ് സമാപന സമ്മേളനവും അവാർഡ് ദാനവും ഫന്തരീനയുടെ തീരത്ത് എന്ന ചരിത്ര സംഗീത നാടകശില്പവും ന്യൂഡൽഹി ആർകെ പുരം കേരള സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.കൊയിലാണ്ടികൂട്ടം ഡൽഹി ചാപ്റ്റർ ചെയർമാൻ പവിത്രൻ കൊയിലാണ്ടി സ്വാഗതവും ഗ്ലോബൽ ചെയർമാൻ ശിഹാബുദ്ദീൻ എസ്.പി അധ്യക്ഷനുമായ ചടങ്ങിൽ വടകര പാർലമെൻറ് അംഗം ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി അഡ്വ: പി സന്തോഷ് കുമാർ ( എം പി രാജ്യസഭ)
പങ്കെടുത്തു.

കൊയിലാണ്ടിയുടെ ചരിത്രം കേരളത്തിന്റെതും വിശിഷ്യാ ഇന്ത്യയുടെയും ചരിത്രമാണ് എന്നും പന്തലായനി തീരം മുതൽ നീണ്ടു നിവർന്നു കിടക്കുന്ന കൊയിലാണ്ടിയുടെ സംസ്കാരിക പൈതൃകം മികവുറ്റതാണെന്നും ജീവകാരുണ്യ പ്രവർത്തനത്തിൽ കൊയിലാണ്ടി കൂട്ടം ഒരു മഹത്തായ മാതൃകയാണെന്നും ഷാഫി പറമ്പിൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ആശംസകൾ അർപ്പിച്ചുകൊണ്ട് നിതിൻ വത്സൻ ഐ. പി.എസ് , സുബ്ബു റഹ്മാൻ.ഐ.എ ,എസ്. ബാബു പണിക്കർ ,കെ. ജയരാജ് ,കെ. ടി.സലീം, ജലീൽ മഷ്ഹൂർ ,
അസീസ് മാസ്റ്റർ, മൻസൂർ, ജയരാജ് ,റാഫി , ചന്ദ്രശേഖരൻ ,മധുസൂദനൻ ,
വിവിധ കൊയിലാണ്ടി കൂട്ടത്തിലെ ചാപ്റ്റർ നേതാക്കന്മാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൊയിലാണ്ടി ക്കൂട്ടത്തിന്റെ അഞ്ചാമത്
ഗ്ലോബൽ മീറ്റിൽ വച്ച് സാമൂഹിക സാംസ്കാരിക ബിസിനസ്
രംഗത്തെ അവാർഡുകൾ ബാലൻ അമ്പാടി,അഷ്റഫ് താമരശ്ശേരി,അസീസ് സൽമക്,
ഷാനു ജേക്കബ്,സക്കീർ പൊയിൽക്കാവ്,ജയ്സൺ ജോസഫ് എന്നിവർ ഏറ്റുവാങ്ങി.
‘പന്തലിനിയുടെ തീരത്ത്’ എന്ന സംഗീത നാടകശില്പവും തുടർന്ന് അരങ്ങേറി.കൊയിലാണ്ടിക്കൂട്ടം ആറാമത് ഗ്ലോബൽ മീറ്റ് ഖത്തറിലെ ദോഹയിൽ വെച്ച് നടക്കുമെന്ന പ്രഖ്യാപനവും ഇതോടൊപ്പം നടന്നു.പരിപാടിക്ക് നന്ദി അർപ്പിച്ചു കൊണ്ട് കെ. മധുസൂദനൻ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )